Shesham: Indiayil Ninnulla Durantha Prakhyathangaludeyum Veendedukalinteyum Graphic Vivarangal
Vineetha Nalla, Nihal Ranjit, Yashodara Udupa, Mythili Madhavan, Jasmitha Arvind, Garima Jain, Teja Malladi | 2022
Abstract
ദുരന്ത പ്രത്യാഘാതങ്ങളുടെ ദൃശ്യപരമായ വിവരണങ്ങളുടെയും തുടർന്നുള്ള വീണ്ടെടുക്കൽ പ്രക്രിയയുടെയും ഒരു സമാഹാരമാണ് ശേഷം. ഇന്ത്യൻ സംസ്ഥാനങ്ങളായ ഒഡീഷ, തമിഴ്നാട്, കേരള എന്നിവിടങ്ങളിൽ നിന്ന് 2018-19 കാലയളവിൽ രേഖപ്പെടുത്തിയ ദുരന്തബാധിത വ്യക്തികൾ, കുടുംബങ്ങൾ, സമൂഹങ്ങൾ എന്നിവരുടെ സാക്ഷ്യപത്രങ്ങളിൽ നിന്നാണ് ഈ സംഭവവിവരണങ്ങൾ ചിത്രീകരിച്ചത്. ഭവന പുനരധിവാസം, ഉപജീവനമാർഗം നഷ്ടപ്പെടൽ, ലിംഗാധിഷ്ഠിത ഒഴിവാക്കൽ എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ അവർ ആശയവിനിമയം നടത്തുന്നു. ഈ സമാഹാരം ‘പ്രാതിനിധ്യം’ എന്ന ആശയത്തെ കേന്ദ്രികരിക്കുന്നു – മാധ്യമങ്ങൾ, സർക്കാർ, ഔദ്യോഗിക രേഖകൾ എന്നിവ എങ്ങനെ ദുരന്തബാധിതരായ ആളുകളെ ചിത്രീകരിക്കുന്നു; അവരുടെ ആവശ്യങ്ങൾ എങ്ങനെ പ്രതിനിധീകരിക്കുന്നു, ഈ ചിത്രീകരണങ്ങൾ അപകടസാധ്യതയുള്ളവരുടെ ജീവിതത്തെ എങ്ങനെ അവരുടെ വീണ്ടെടുക്കൽ രൂപപ്പെടുത്തുകയും ചെയ്യുന്നു?
ഒരു ഗ്രാഫിക് നോവൽ ദുരന്തസാധ്യതയുടെയും വീണ്ടെടുപ്പിന്റെയും വ്യക്തിപരമായ അനുഭവങ്ങൾ ചിത്രീകരിക്കാനുള്ള ഒരു വേദി നൽകുന്നു. ഇതിലൂടെ, ഈ കഥകൾ ഒരു അക്കാഡമിക് മേഖലകൾക്കപ്പുറമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.
ISBN: 9788195648528
DOI: https://doi.org/10.24943/9788195648528